SEARCH


Padaveeran Theyyam - പടവീരൻ തെയ്യം

Padaveeran Theyyam - പടവീരൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Padaveeran Theyyam - പടവീരൻ തെയ്യം

മനുഷ്യരായി പിറന്ന് അമാനുഷസിദ്ധികളോടെ പട നടുവിൽ സിംഹപരാക്രമികളായി അടരാടി നിന്ന് വീരചരമം പ്രാപിച്ച അനേകം വീരന്മാർ തെയ്യമായി മാറിയിട്ടുണ്ട്. അങ്ങനെ പടക്കളത്തിൽ വീരയോദ്ധാവായി ചരമം പ്രാപിച്ച അച്ഛൻതാറ്റു കുറുമാടത്തിൽ കോപ്പള മണിയാണിയുടെ മകനാണ് പിന്നീട് പടവീരൻ തെയ്യമായി മാറിയത്. വിവിധ ഭാഷകളിൽ പാണ്ഡിത്യമുള്ള ഈ മകൻ, ഗുരുക്കൾ അമ്മാവന്റെ കീഴിൽ എഴുത്തും കൊയ്ത്തും ആക്കവും തൂക്കവും പഠിച്ചു, കന്നികരുത്തിൽ ഗുരു തന്നെ എതിരാളിയായപ്പോൾ ഗുരുവിന് പരാജയം, എങ്കിലും ശിഷ്യന്റെ കഴിവിൽ സന്തുഷ്ടനായ ഗുരുക്കൾ അമ്മാവൻ ശിഷ്യനെ മനം നിറഞ്ഞു അനുഗ്രഹിച്ചു.

സ്വഭവനത്തിൽ ആഹാരത്തിനു ഇരുന്ന പടവീരന്റെ കാതുകളിലേക്ക് മുത്താറിമുടി കുടക് പടയുടെ പടവിളിഎത്തി. പടവിളി കേൾക്കേ അന്നത്തിനു ഇരിക്കുന്നത് ആണുങ്ങൾക്ക് ചേർന്നതല്ല എന്നു പറഞ്ഞ പടവീരൻ പടക്കളത്തിലേക്ക് പോയി. പടക്കളത്തിൽ കൊടുംങ്കാറ്റു പോലെ പാറിപ്പറന്ന് പട വെട്ടിയ പടവീരനെ പിന്നീട് കുടകന്മാർ ചതിയിലൂടെ കൊലപ്പെടുത്തി. അങ്ങനെ ആ വീരൻ പടവീരൻ തെയ്യമായി മാറി.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848